Wednesday, July 18, 2012

ഞങ്ങള്‍ അവഗണിക്കപ്പെട്ടവര്‍

.
ഞങ്ങള്‍ അവഗണിക്കപ്പെട്ടവര്‍ .....
                              കൂട്ടിക്കല്‍ കവലയില്‍ നിന്നും അഞ്ചര കിലോമീറ്റര്‍ യാത്ര  ചെയ്താലേ മലമുകളിലെപ്ലാപ്പള്ളി ബസ്സ്റ്റോപ്പില്‍ എത്തൂ. ഇവിടെ നിന്നും 20 മിനിറ്റ് നടന്നാല്‍ പ്ലാപ്പള്ളി ഗവ.സ്കൂളിലെത്താം. SC .ST,OBC,CHRISTIAN വിഭാഗങ്ങളിലെ കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത് .   ഏതാനും 2കിലോമീടര്‍ മല മുകളിലേക്ക് നടന്നാല്‍ SC/ST  വാസ കെന്ദ്രത്തിലെത്താം. ഇതിലെ രാവിലെ എട്ടരയ്ക്കും വൈകിട്ട് നാലരയ്ക്കും ഒരു ചെറിയ ബസ്‌ ഓടുന്നുണ്ടായിരുന്നു. അവരും സര്‍വീസ് നിര്‍ത്തിവച്ചു. ഓട്ടോ റിക്ഷ പോയിട്ട് കാളവണ്ടി പോലും സര്‍വീസ് നടത്താന്‍ മടിക്കുന്ന വഴിയാണിത്,.
ഞങ്ങളെ ആര്‍ക്കു വേണം...!
ഇത് ഞങ്ങളുടെ വിധി ...

ഈ കഷ്ടത എന്ന് മാറും..?
(2012ലെ ചിത്രം )  
ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയിട്ട് വര്‍ഷമെത്രയായി?
എത്ര പഞ്ചവത്സര പദ്ധതികള്‍ കഴിഞ്ഞു?

നടുവ് ഒടിഞ്ഞാലും കുഴപ്പമില്ല...നാട്ടുകാരുടെതല്ലേ...!
 


വഴിയില്‍ പ്രസവിച്ചാലും കുഴപ്പമില്ല...മനുഷ്യരും മൃഗങ്ങളും തമ്മിലെന്താ വ്യത്യാസം..!

ആരുമിതു കാണുന്നില്ലല്ലോ..(കണ്ണടച്ചാലും ഇരുട്ടുണ്ടാകും...!)

എന്താണൊരു പരിഹാരം..? ആര് പരിഹരിക്കും..?

ഇന്നോ ഇന്നലെയോ ഉണ്ടായ കാര്യമല്ലിത്‌

കുറെ വര്‍ഷങ്ങളായി ... ഞങ്ങള്‍ അനുഭവിക്കുന്നു....

ആരാണിതിനുത്തരവാദി ?



ആശുപത്രിയില്‍ പോകാന്‍ ഇതിലെ ആറു കിലോമീറ്റര്‍ 
 യാത്ര ചെയ്യണം.അടിയന്തിര ചികിത്സ ആവശ്യമെങ്കില്‍ കൂട്ടിക്കല്‍ പ്രൈമറി ഹെല്‍ത്ത്‌ സെന്റെറില്‍ എത്തണം.

ജോലിക്ക് പോകാനും ഈ വഴിയെ ഉള്ളു
(2012ലെ ചിത്രം )

തകര്‍ന്ന പാതകളും ചളുങ്ങിയ കിനാക്കളും മാത്രം..!!

ആരുണ്ടിവിടെ ചോദിയ്ക്കാന്‍ ..
(2012ലെ ചിത്രം ) 

ഓട്ടോറിക്ഷക്കാരും യാത്ര ചെയ്യാന്‍ മടിക്കുന്നു... 
(2012ലെ ചിത്രം )



വിജനമായ പാത

എന്തോ ഭാഗ്യംകൊണ്ട് മാത്രം ഇങ്ങനെ പോകുന്നു..!

വികസനം അടുത്ത നൂറ്റാണ്ടില്‍ മതിയോ...? 
അതോ അന്നും ഇങ്ങനെതന്നെ  ആയിരിക്കുമോ ..?
(2012ലെ ചിത്രം )


ഇതാണ് പ്ലാപ്പള്ളി ബസ്‌സ്റ്റോപ്പ്‌.. ഇപ്പോള്‍ ഒരു ബസുണ്ട്

പ്ലാപ്പള്ളി സ്കൂളിലേക്ക് പോകാം..?
(2011ലെ ചിത്രം )

 (2011ലെ ചിത്രം )
പ്ലാപ്പള്ളി സ്കൂളിലേക്ക് ഇതിലെയാണ് പോകേണ്ടത്..
   
2012 ജൂണ്‍ മാസത്തിലെ ചിത്രം 

2012 ജൂണ്‍ മാസത്തിലെ ചിത്രം 
2012 ജൂണ്‍ മാസത്തിലെ ചിത്രം 




മഞ്ഞില്‍ മൂടിയ സുന്ദരി ... നമ്മുടെ പ്ലാപ്പള്ളി ...!

പ്ലാപ്പള്ളിയിലെ പുതിയ പ്രഭാതം ....
മഞ്ഞില്‍ മൂടിയ സുന്ദരി ... നമ്മുടെ പ്ലാപ്പള്ളി ...!



 മഞ്ഞിലൂടെ തണുത്തു നടക്കുന്നത് ഒരു രസമുള്ള കാര്യമല്ലേ ?

 ഈ വഴിയിലൂടെ നടന്നാണ് ഞങ്ങള്‍ സ്കൂളിലേക്ക് പോകുന്നത് .

വായനശാല ..!
ഇത് പ്ലാപ്പള്ളിയിലെ അറിവും വിദ്യാഭ്യാസവുമുള്ള നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് സ്ഥാപിച്ച വായനശാല ..! ഇവര്‍ നാട് തെണ്ടി കൊണ്ടുവന്നു ശേഖരിച്ചിരുന്ന പുസ്തകങ്ങളെല്ലാം പുതിയ തലമുറയിലെ മദ്യപാനികളും  ചീട്ടുകളിക്കാരും ചേര്‍ന്ന് നശിപ്പിച്ചു. ഇപ്പോളിത് നാട്ടിലെ ചീട്ടുകളി സംഘത്തിന്റെ വ്യവഹാരകേന്ദ്രം ..!  
ഇവിടെ എന്തെല്ലാമാണ് നടക്കുന്നത് ..?  ആര്‍ക്കറിയാം..! 
മേഘത്തിന്റെ നിഴലോട്ടം ...
ഒരു നട്ടുച്ചക്കാഴ്ച .. മാത്തുമലയിലൂടെ പ്ലാപ്പള്ളിക്ക് യാത്ര ചെയ്യുമ്പോള്‍ ... താഴെ കാണുന്നത് പറത്താനം ഭാഗമാണ് ..


Monday, July 2, 2012

ഇന്ന് വൈകുന്നേരം 4 മണിയോടെ

കാലവര്‍ഷക്കെടുതിയില്‍ ...
ഇന്ന് വൈകുന്നേരം 4 മണിയോടെ പ്ലാപ്പള്ളിക്ക് സമീപം മാത്തുമലയില്‍ വൈദ്യുതലൈനിലേക്ക് തെങ്ങു മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു .കമ്പി പൊട്ടി വീഴാതിരുന്നതിനാലും തെങ്ങു വീണപ്പോള്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലും ആളപായം ഒഴിവായി.ഈ വഴി കടന്നുപോയ ഹെഡ്മാസ്റ്റര്‍ കെ.എസ് .ഇ .ബി യില്‍ ഉടന്‍തന്നെ വിവരമറിയിച്ചു 
  കെ.എസ് .ഇ .ബി ക്കാര്‍ രാത്രി എട്ടരയോടെയാണ്  സ്ഥലത്തെത്തിയത് .ക്ഷുഭിതരായ നാട്ടുകാര്‍ 
മരം മുറിക്കാന്‍ സമ്മതിച്ചില്ല. സംഘര്‍ഷഭരിതമായ അന്തരീക്ഷം ശാന്തമാക്കാനായി രാത്രിയില്‍ത്തന്നെ പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി..