Friday, December 21, 2012

പ്ലാപ്പള്ളി സ്കൂളിലേക്കുള്ള വഴിയുടെ പണികള്‍ ഇന്നലെ മുതല്‍ പുനരാരംഭിച്ചു

പ്ലാപ്പള്ളി സ്കൂളിലേക്കുള്ള വഴിയുടെ പണികള്‍ ഇന്നലെ മുതല്‍ പുനരാരംഭിച്ചു

കുറച്ചു നാള്‍ മുന്‍പ് തുക തികയാതെ വന്നതിനാല്‍ നിര്‍ത്തിവച്ചിരുന്ന പ്ലാപ്പള്ളി സ്കൂളിലേക്കുള്ള വഴിയുടെ പണികള്‍ ഇന്നലെ മുതല്‍ പുനരാരംഭിച്ചു.ഇതിനു മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ച വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ജെസ്സി ജോസ് അവര്‍കള്‍ക്ക് നന്ദി ...!

റോഡു പണിക്കായി ജീപ്പില്‍ കല്ല്‌ കൊണ്ടുവന്നിറക്കുന്നു 

നാട്ടുകാര്‍ റോഡു നിര്‍മ്മാണത്തില്‍ ...



പണിയെടുക്കുന്ന അമ്മമാര്‍

കയ്യാല കെട്ട് ചെയ്യുന്നു .

അപ്രോച്ച് റോഡ്‌ നിര്‍മ്മിക്കുന്നു 
അപ്രോച്ച് റോഡ്‌ നിര്‍മ്മിക്കുന്നു
അപ്രോച്ച് റോഡ്‌ നിര്‍മ്മിക്കുന്നു


കുറച്ചു നാള്‍ മുന്‍പ് വരെ ഈ വഴി
ഇങ്ങനെയായിരുന്നു..!

  അപ്രോച്ച് റോഡ്‌ നിര്‍മ്മാണം അവസാന ഘട്ടത്തില്‍.. പണിയെടുക്കുന്ന അമ്മമാര്‍ 

  അപ്രോച്ച് റോഡ്‌ നിര്‍മ്മാണം അവസാന ഘട്ടത്തില്‍ 

23.01.2013 ലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  കാണുക >>
 ഇന്ന് റോഡിന്‍റെ കുറച്ചു ഭാഗം കൂടി കോണ്‍ക്രീറ്റ് ചെയ്തു 





 കോണ്‍ക്രീറ്റ് പണികള്‍ 

 ഇന്ന് കുറച്ചു ഭാഗം കൂടി കോണ്ക്രീറ്റ് ചെയ്തു 

25/01/2013ലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു 












മഴക്കാലത്ത് ഇതൊരു വെള്ളച്ചാട്ടമാണ് ..!

Monday, December 3, 2012

മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...!മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...!മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...!മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...!മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...!മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...!മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...!മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...!

മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍...!
 അശ്വതിയും ജോമോനും വിജയിച്ചു.
ഉരുളികുന്നത്ത് നടത്തപ്പെട്ട പ്രവൃത്തി പരിചയ മത്സരത്തില്‍ പങ്കെടുത്ത അശ്വതിയും ജോമോനും B ഗ്രേഡോടെ വിജയിച്ചു..
മുണ്ടക്കയത്ത് നടത്തപ്പെട്ട കലോത്സവത്തില്‍ പങ്കെടുത്ത ആതിര രവി (പദ്യം ചൊല്ലല്‍), അശ്വതി (ജലച്ചായം) എന്നിവര്‍ B ഗ്രേഡോടെ വിജയിച്ചു.അഭിനന്ദനങ്ങള്‍...!
ദേശ ഭക്തി ഗാനത്തില്‍ നമ്മുടെ ടീം  C ഗ്രേഡോടെ വിജയിച്ചു..!
അഭിനന്ദനങ്ങള്‍...!

Monday, November 5, 2012

നോട്ടീസ് 
പ്ലാപ്പള്ളി ഗവണ്മെന്‍റ് എല്‍.പി.സ്കൂളില്‍ 2012 നവംബര്‍ 7 മുതല്‍ ഉണ്ടാകുന്ന എല്‍.പി.സ്കൂള്‍ ടീച്ചറുടെ ഒഴിവിലേക്ക് 400 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിനു ടി.ടി.സി.,TET യോഗ്യതയുള്ള വരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.അപേക്ഷകള്‍ യഥാര്ത്ഥ  സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 14 നു രാവിലെ 10 മണിക്ക് പ്ലാപ്പള്ളി ഗവണ്മെന്‍റ് എല്‍.പി.സ്കൂളില്‍ എത്തണമെന്ന് അറിയിക്കുന്നു.
                                                                       ഒപ്പ് 
                                                                                        ഹെഡ്മാസ്റ്റര്‍ 
പ്ലാപ്പള്ളി 
5.11.2012
റാങ്ക് ലിസ്റ്റ് 
2012 നവംബര്‍ 14 നു രാവിലെ 10 മണിക്ക് നടത്തപ്പെട്ട കൂടിക്കാഴ്ച്ച റിസള്‍ട്ട്‌ 
1.ജസീനമോള്‍ വി.എ .
2.ജസ്റ്റിന്‍ തോമസ്‌ 
3. 
                                                        ഒപ്പ് 
                                                                                        ഹെഡ്മാസ്റ്റര്‍ 
പ്ലാപ്പള്ളി 
14.11.2012
 
 

Tuesday, September 4, 2012

സൗജന്യ യൂണിഫോം വിതരണം

സൗജന്യ യൂണിഫോം വിതരണം നടത്തി.

പ്ലാപ്പള്ളി ഗവ:എല്‍.പി.സ്കൂളിലെ സൌജന്യ യൂണിഫോം വിതരണം ഇന്ന് നടത്തപ്പെട്ടു.കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി.ജെസ്സി ജോസ് യൂണിഫോം വിതരണം നിര്‍വഹിച്ചു.


  ശ്രീമതി.ജെസ്സി ജോസ് യൂണിഫോം വിതരണം നിര്‍വഹിക്കുന്നു.


ശ്രീ.രഘു(SMC Chairman),ശ്രീമതി.സുജ സജി (SMC Vice chair person),
ഹെഡ്മാസ്റ്റര്‍  ജോണ്‍സന്‍ ദാനിയേല്‍ എന്നിവര്‍ സമീപം 


കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് ശ്രീമതി.ജെസ്സി ജോസ് ആണ് സ്കൂളിലെ സൌജന്യ യൂണിഫോം വിതരണം നിര്‍വഹിച്ചത്.തദവസരത്തില്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി  ചെയര്‍മാന്‍ ശ്രീ.രഘു യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി  വൈസ് ചെയര്‍ പെഴ്സന്‍ ശ്രീമതി:സുജ സജി ,ഹെഡ്മാസ്റ്റര്‍ ശ്രീ: ജോണ്‍സന്‍ ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു.

Friday, August 24, 2012

ഓണം 2012

ഓണപ്പരീക്ഷയ്ക്ക് ശേഷം ഇന്ന് ഞങ്ങള്‍ ഓണാഘോഷം നടത്തി.ആദ്യം പൂക്കളമിട്ടു .

പിന്നീട് ഓണക്കളികളായിരുന്നു നടത്തിയത്.റൊട്ടികടി, തവളച്ചാട്ടം, കസേരകളി,മിട്ടായി പെറുക്കല്‍,തൊപ്പി മാറ്റം  എന്നീ കളികളാണ് നടത്തിയത്. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം ഹെഡ്മാസ്റ്റര്‍ സമ്മാനദാനം നിര്‍വഹിച്ചു.




 പി. ടി . എ പ്രസിഡന്റ് (എസ് .എം .സി.ചെയര്‍മാന്‍) ശ്രീ.രഘു 
 സമ്മാനദാനം 











 മാവേലി നാട് വാണീടും കാലം..(ഹെഡ്മാസ്റ്റര്‍ പാടുന്നു)


 കൃതജ്ഞത:ശ്രീമതി.സുജ സജി 

(വൈസ് ചെയര്‍പെര്‍സണ്‍) 

ഓണസദ്യ 












 സഹകരിച്ച എല്ലാവര്‍ക്കും നന്ദി...