Saturday, June 30, 2012

ജൂലൈ മാസത്തെ പ്രവര്‍ത്തനങ്ങള്‍
ദിനാചരണം 
5/7/2012 വൈക്കം മുഹമ്മദു ബഷീര്‍ ചരമ ദിനം 
10/7/2012 ഉറൂബ് ചരമദിനം 
11/7/2012 ലോക ജനസംഖ്യാ ദിനം 
16/7/2012 ദേശീയ സ്കൂള്‍ സുരക്ഷാ ദിനം,ഏകദിന പരിശീലനം 
17/7/2012 മുണ്ടശ്ശേരി ജന്മദിനം 
21/7/2012 ചാന്ദ്രദിനം , ശാസ്ത്രദിനം,ചിത്രപ്രദര്‍ശനം 
23/7/2012 ബാല ഗംഗാധര തിലക്  ജന്മദിനം  

Tuesday, June 12, 2012

ഞങ്ങളുടെ പഠനപ്രവര്‍ത്തനങ്ങള്‍

ങ്ങളുടെ പ്രര്‍ത്തങ്ങള്‍ ഈ മാസം മുതല്‍ കെങ്കേമമായി നടക്കുന്നു. 
ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്തലും കാണൂ ...!

 കുട്ടികള്‍ ജീതു ടീച്ചറോടൊപ്പം 











Monday, June 11, 2012

പി .എം .തോമസ്‌ പുളിക്കല്‍ അന്തരിച്ചു

നിര്യാണം 
പ്ലാപ്പള്ളി ഗവണ്മെന്റ്  എല്‍ .പി .സ്കൂളിന്റെ സ്ഥാപനത്തിനും മുന്‍പ്  1964 ല്‍ സ്കൂളിനായി ഒരേക്കര്‍ സ്ഥലം നല്‍കുകയും പുളിക്കല്‍ ടി എസ്റ്റേറ്റ്‌ തൊഴിലാളിക്കുട്ടികള്‍ക്ക് തേയില തോട്ടത്തിലെ കൊളുന്തു പുരയില്‍ ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു നല്‍കി കരുണാകരന്‍ സാറിനെ നിയമിക്കുകയും ചെയ്ത ആദരണീയനായ പി .എം .തോമസ്‌ പുളിക്കല്‍ ഇന്ന് വെളുപ്പിന് വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ അന്തരിച്ച വിവരം 
 വ്യസന സമേതം അറിയിക്കുന്നു. സംസ്കാരം  ഇന്ന് നാല് മണിക്ക് കൂട്ടിക്കല്‍ സെന്റ്‌ ജോര്‍ജ് പള്ളിയില്‍ നടക്കും. പരേതനോടുള്ള ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ഈ വിദ്യാലയമാണ് പിന്നീട് 1974 ല്‍ പ്ലാപ്പള്ളി ഗവണ്മെന്റ് സ്കൂളായി ഉയര്‍ത്തപ്പെട്ടത് .

Tuesday, June 5, 2012

പ്രവേശനോത്സവം 2012

 പ്രവേനോത്സവം 2012
പ്ലാപ്പള്ളി ഗവ. എല്‍ ..  സ്കൂളിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം 2012 ജൂണ്‍ 4 തിങ്കളാഴ്ച 10 മണിക്ക്  വിവിധ പരിപാടികളോടെ നടത്തപ്പെട്ടു .

കുട്ടികളുടെ പ്രാര്‍ത്ഥന  ഗാനാലാപനത്തോടെ പരിപാടികള്‍ ആരംഭിച്ചു.ഹെഡ് മാസ്ടര്‍ ജോണ്‍സന്‍ ഡാനിയേല്‍ സ്വാഗതം ആശംസിച്ചു .




പി.റ്റി.എ പ്രസിഡന്റ്‌ ശ്രീ.ബെന്നി പി.കെ. അദ്ധ്യക്ഷത വഹിച്ചു.
കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. ജെസ്സി ജോസ് (ഞങ്ങളുടെ വാര്‍ഡ്‌ മെമ്പര്‍ ) ആഘോഷ പരിപാടികളുടെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു
.ഈ  വര്‍ഷം 5 കുട്ടികളാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നത്‌ . ഇവരെ സ്റ്റേജില്‍ ഇരുത്തുകയും പേര് വിളിച്ചു പരിചയപ്പെടുത്തുകയും ചെയ്തു.കൂടാതെ ഓരോ സമ്മാനപ്പെട്ടികള്‍ നല്‍കുകയും ചെയ്തു.
 മഴയും തണുപ്പും വകവയ്ക്കാതെ വന്നെത്തിയ കുരുന്നുകള്‍ക്ക് ചൂടു പായസം ആശ്വാസമായി.വന്നെത്തിയ എല്ലാവര്‍ക്കും  പായസം നല്‍കി .

 ഹെഡ് മാസ്റ്റര്‍ ജോണ്‍സന്‍ ഡാനിയേല്‍ പ്രവേശനോത്സവ ഗാനത്തിന്റെ വരികള്‍ പാടിക്കൊടുത്തു. കുട്ടികള്‍ ഏറ്റു പാടി.

രക്ഷിതാക്കള്‍ക്കും പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കി.ഈ പ്രവര്‍ത്തനം കുട്ടികളുടെ ഭയത്തെ  മാറ്റി...കുട്ടികളുടെ പരിപാടികള്‍ക്ക് ശേഷം ഫാത്തിമ ടീച്ചര്‍ നന്ദി അറിയിച്ചു.തുടര്‍ന്ന് കുട്ടികള്‍ അധ്യാപകരോടൊപ്പം ക്ലാസുകളിലേക്ക് പോയി..