Friday, August 24, 2012

ഓണം 2012

ഓണപ്പരീക്ഷയ്ക്ക് ശേഷം ഇന്ന് ഞങ്ങള്‍ ഓണാഘോഷം നടത്തി.ആദ്യം പൂക്കളമിട്ടു .

പിന്നീട് ഓണക്കളികളായിരുന്നു നടത്തിയത്.റൊട്ടികടി, തവളച്ചാട്ടം, കസേരകളി,മിട്ടായി പെറുക്കല്‍,തൊപ്പി മാറ്റം  എന്നീ കളികളാണ് നടത്തിയത്. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം ഹെഡ്മാസ്റ്റര്‍ സമ്മാനദാനം നിര്‍വഹിച്ചു.




 പി. ടി . എ പ്രസിഡന്റ് (എസ് .എം .സി.ചെയര്‍മാന്‍) ശ്രീ.രഘു 
 സമ്മാനദാനം 











 മാവേലി നാട് വാണീടും കാലം..(ഹെഡ്മാസ്റ്റര്‍ പാടുന്നു)


 കൃതജ്ഞത:ശ്രീമതി.സുജ സജി 

(വൈസ് ചെയര്‍പെര്‍സണ്‍) 

ഓണസദ്യ 












 സഹകരിച്ച എല്ലാവര്‍ക്കും നന്ദി...

Wednesday, August 15, 2012

ഒരു സ്വാതന്ത്ര്യ ദിനം കൂടി


പുതിയ പ്രതീക്ഷകളോടെ  ഒരു സ്വാതന്ത്ര്യ ദിനം കൂടി കൊണ്ടാടി...
പുതിയ യൂണിഫോമില്‍ ഞങ്ങള്‍ അണിനിരന്ന ആദ്യ പരിപാടി യായിരുന്നു ഇത്..





പി .ടി .എ .പ്രസിഡണ്ട്‌ ശ്രീ.എം.വി.രഘു ദേശീയപതാക ഉയര്‍ത്തി.


കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് പതാക ഗാനവും ദേശീയ ഗാനവും ആലപിച്ചു 



തുടര്‍ന്ന് എല്ലാവര്‍ക്കും മധുരം നല്‍കി 

അതിനു ശേഷം ഞങ്ങള്‍ ഹാളില്‍ സമ്മേളിച്ചു. ഹെഡ്മാസ്റ്റര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.പി .ടി .എ ഭാരവാഹികളും രക്ഷിതാക്കളും യോഗത്തില്‍ പങ്കെടുത്തു.


Saturday, August 11, 2012

മൂവര്‍ണ്ണക്കൊടി പൊങ്ങുമ്പോള്‍

അമ്മേ ഭാരതമേ ....

മൂവര്‍ണ്ണക്കൊടി പൊങ്ങുമ്പോള്‍
മാനം മുട്ടെ പൊങ്ങുമ്പോള്‍ 
അമ്മേ അമ്മേ ഭാരതമേ 
ആദരവോടെ നമിക്കട്ടെ 

ഓര്‍ക്കും ഞങ്ങള്‍ ഗാന്ധിജിയെ
ഓര്‍മ്മിക്കുന്നു നെഹ്രുവിനെ 
പോരിനു മുന്നില്‍ നിന്നവരെ 
ധീരതകൊണ്ട് നിറഞ്ഞവരെ   

അടിയും വെടിയും കൊണ്ടിട്ടും 
തടവറതോറുമടച്ചിട്ടും 
ഒട്ടും പതറാതിന്ത്യാക്കാര്‍ 
അവരെ നമ്മള്‍ നമിക്കേണം  
അവരുടെ നന്മ പകര്‍ത്തണം
നമ്മുടെ കടമ മറക്കാതെ 
നിലനിര്ത്തെണം സ്വാതന്ത്ര്യം
                                                  (bimal kumaar)

Thursday, August 2, 2012

ഓഗസ്റ്റ്‌ മാസത്തെ പ്രവര്‍ത്തന കലണ്ടര്‍

ഓഗസ്റ്റ്‌ മാസത്തെ പ്രവര്‍ത്തന കലണ്ടര്‍ 
ഓഗസ്റ്റ്‌ 6 ഹിരോഷിമ ദിനം 
ഓഗസ്റ്റ്‌ 7 ടാഗോര്‍ ചരമദിനം 
ഓഗസ്റ്റ്‌ 9 ക്വിറ്റ്‌ ഇന്ത്യ ദിനം , നാഗസാക്കി ദിനം 
ഓഗസ്റ്റ്‌ 12 വിക്രം സാരാഭായി ജന്മദിനം 
ഓഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനം 
ഓഗസ്റ്റ്‌ 22 സഹോദരന്‍ അയ്യപ്പന്‍ ജന്മദിനം 
ഓഗസ്റ്റ്‌ 25 മൈക്കല്‍ ഫാരഡെ ദിനം 
ഓഗസ്റ്റ്‌ 29 ദേശീയ കായികദിനം