Wednesday, May 8, 2013

This may happen in Mullaperiyar..Act now

എല്ലാവരോടും വിട..
ഇനി...ഞാൻ  പുതിയ വിദ്യാലയത്തിലേക്ക്‌.....
2010 സെപ്റ്റംബർ 10 മുതൽ 2013 മെയ് 8 വരെ പ്ലാപ്പള്ളി ഗവ.എൽ .പി.സ്കൂളിലെ പ്രഥമാധ്യാപകനായി ചുമതലയേറ്റു പ്രവർത്തിക്കുവാൻ ദൈവം എന്നെ സഹായിച്ചു.

ഗുരുക്കൻമാരുടെയും സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും പഞ്ചായത്ത്‌ ഭാരവാഹികളുടെയും സഹായ സഹകരണങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
8/5/2013 ബുധനാഴ്ച  രാവിലെ ഇവിടെനിന്നും പള്ളം ഗവ.യു.പി.സ്കൂളിലേക്ക് ഞാൻ യാത്രയാകും .
----ജോണ്‍സണ്‍ ഡാനിയേൽ

Thursday, May 2, 2013

ഹായ് .....!
എല്ലാവരുടെയും അറിവിലേക്കായി 2013 ലെ വാർഷിക പരീക്ഷയിൽ വിജയിച്ചവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു
STD 1 
അർച്ചന വി എസ്,
സജിത്ത് മോൻ ടി.കെ.,
സ്നേഹമോൾ സെബാസ്റ്റ്യൻ 
STD 2 
സന്ദീപ്‌ കെ.എസ് .,
സോനാ ജോർജ്ജ് 
STD 3
 ആതിര രവി , 
ബിനയ പി.ബെന്നി,
ജിതിൻ  ഗോപി, 
ജോമോൻ കെ.ജെയിൻ, 
രാഹുൽ എം.ആർ ., 
വിവേക് കെ.എസ് 
STD 4 
അശ്വതി ഷിജു 
വാർഷിക പരീക്ഷയിൽ വിജയിച്ചവരുടെ ലിസ്റ്റ് പരിശോധനയ്ക്കായി വിദ്യാലയത്തിൽ ലഭ്യമാണ്

ഒപ്പ്
ഹെഡ്മാസ്റ്റർ 

Saturday, April 27, 2013

ഡ്രൈവിംഗ് പരിശീലനം തുടങ്ങി

ഒരു അവധിക്കാലം കൂടി വന്നണഞ്ഞു ..
ജോമോനും ജിതിൻ ഗോപിയും ഡ്രൈവിംഗ് പരിശീലനം തുടങ്ങിക്കഴിഞ്ഞു ...!

Wednesday, April 24, 2013

പഞ്ചായത്ത് ഭരണസമിതിക്ക് നന്ദി

പഞ്ചായത്ത് ഭരണസമിതിക്ക് നന്ദി 
വളരെ നാളുകളായി ഒരു വഴി വിളക്ക് ആഗ്രഹിച്ചിരുന്ന പ്ലാപ്പള്ളി നിവാസികൾക്ക് പഞ്ചായത്ത് നിർമിച്ചു  നല്കിയ സോളാർ ലാംബ് ആശ്വാസമായി . ഇത്തരം ജനസേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നവരെ നാട്ടുകാർ നന്ദിയോടെ ഓർക്കും .
ഇനി ഞങ്ങൾക്ക് വേണ്ടത് ഇവിടെ നിന്നും കോളനിയിലൂടെ സ്കൂളിലെക്കൊരു നല്ല വഴിയാണ്. കൂടാതെ വേനൽക്കാലത്തും കുടിവെള്ളം ലഭ്യമാകാനുള്ള  ജലസംഭരണിയും ജലവിതരണ സംവിധാനവും ഞങ്ങൾക്ക് ലഭ്യമാക്കാൻ ഭരണാധികാരികൾ ശ്രദ്ധിച്ചിരുന്നെങ്കിൽ ...!
കാരണം ... ഞങ്ങളും മനുഷ്യർ തന്നെയാണ് ...!
കോളനിക്ക് മഹാനായ അംബേദ്‌കർ ജി യുടെ പേരിട്ടു വിളിച്ചതുകൊണ്ട് മാത്രം വികസനം കടന്നുവരികയില്ല .. 

പ്ലാപ്പള്ളി സ്കൂളിൽ

പ്ലാപ്പള്ളി സ്കൂളിൽ കഴിഞ്ഞ മാസം സ്ഥാപിച്ച മെരിഗൊ റൌണ്ട് എന്ന കളിയുപകരണം കഴിഞ്ഞ ദിവസം ആരോ പിഴുതു മറിച്ചു . സ്ഥലവാസികളായ മുതിർന്നവരാണ് ഇത് ചെയ്തതെന്ന് നാട്ടുകാർ ആരോപിച്ചു .
നാട്ടുകാരുടെയും പി ടി എ യുടെയും സ്കൂൾ ജാഗ്രതാ സമിതിയുടെയും സഹായത്തോടെ  മെരിഗൊ റൌണ്ട് പുനസ്ഥാപിക്കുകയും പൂട്ടിയിടുകയും ചെയ്തു
മെരിഗൊ റൌണ്ട് അടിത്തറ തകർക്കപ്പെട്ട നിലയിൽ
മെരിഗൊ റൌണ്ട് പുനസ്ഥാപിച്ചു 

 ജിതിൻ ഗോപിയും ജോമോനും ഡ്രൈവിംഗ് പരിശീലനം നടത്തുന്നു .. !

Sunday, March 31, 2013

Saturday, March 2, 2013

ചരിത്രം (ഒരു അഭിമുഖ സംഭാഷണം കാണുക )

 പ്ലാപ്പള്ളിയുടെ ചരിത്രം ....(ഒരു അഭിമുഖ സംഭാഷണം കാണുക )
പ്ലാപ്പള്ളിയിലെ ഒരു മുതിര്‍ന്ന പൌരനായ  ശ്രീ. എം.ടി. തങ്കപ്പന്‍ പറയുന്നത് ... 
http://youtu.be/XhD7aBhDIJw

Thursday, February 14, 2013

പ്ലാപ്പള്ളി സ്കൂളില്‍ ശിശു സൗഹൃദ പാര്‍ക്ക് & പെയിന്റിംഗ്

ഇന്ന്കോട്ടയത്തുനിന്നുംകൊണ്ടുവന്ന ഊഞ്ഞാലുകള്‍, സ്ലൈഡര്‍,മേറിഗോ റൌണ്ട് എന്നിവ സ്കൂളിന്‍റെ  മുറ്റത്ത്‌ സ്ഥാപിച്ചു.കാര്‍മല്‍ ഫൈബ്രൊ ടെക് എന്ന സ്ഥാപനമാണ്‌ ഇത് സ്ഥാപിച്ചു തന്നത്.ഇതിനായി എസ്.എസ്.എ നല്‍കിയ പ്രത്യേക ഫണ്ട് ഉപയോഗിച്ചു 
 കളിയുപകരണങ്ങളുടെ വരവ് കാത്തുനില്‍ക്കുന്ന  കുട്ടികള്‍ 

അസാധ്യമെന്നു പലരും പറയും,..പക്ഷേ 
മേറിഗോ റൌണ്ട് ഇതാ മല കയറിവരുന്നു ..!
 നാട്ടുകാരും പി.ടി.എ.യും ചേര്‍ന്ന്   
മേറിഗോ റൌണ്ട് തോളിലേറ്റി കൊണ്ടുവരുന്നു 
 സ്ലൈഡര്‍

 ഫിറ്റു ചെയ്യുന്നതുവരെ കാത്തിരിക്കാനാവില്ല...!
ഹായ്... ഹൂയ് ...ഹോയ്‌ ...
 
 എന്റെ   സാറേ, ഇതൊന്നു ഫിറ്റു ചെയ്തു താ...!
 അതിനെന്താ..ഇപ്പൊ പണിതു തരാം..!
 ഫിറ്റിംഗ് പുരോഗമിക്കുന്നുണ്ട്..!
 രാഹുലേ ,വാടാ .. ഇതിപ്പം കൊടുക്കണ്ട..!

 ഊഞ്ഞാല്‍ പൂര്‍ത്തിയായി 
 സ്ലൈഡര്‍ ഉറപ്പിക്കുന്നു.
 കമ്പനിയുടെ മേല്‍നോട്ടം
 എല്ലാം ഫിറ്റു ചെയ്തു... ഇനി എങ്ങനെ നാലു ദിവസം കാത്തിരിക്കും എന്റെ  രാഹുലേ....!
 ശിശു സൗഹൃദ പെയിന്റിംഗ്......
പ്ലാപ്പള്ളി സ്കൂളില്‍ ശിശു സൗഹൃദ പെയിന്റിംഗ് ജോലികള്‍ പുരോഗമിക്കുന്നു..! കോട്ടയം സ്വദേശി ആര്‍ട്ടിസ്റ്റ് സാബു(9605613492) വിന്റെ  നേതൃത്വത്തിലാണ് പെയിന്റിംഗ് ജോലികള്‍ നടക്കുന്നത്.









 ആർട്ടിസ്റ്റുകൾ ചിത്രരചനയിൽ

 ആർട്ടിസ്റ്റുകൾ ചിത്രരചനയിൽ

 ആർട്ടിസ്റ്റ് സാബു

 ആർട്ടിസ്റ്റ് സണ്ണി 

Sunday, January 27, 2013

LSS Model Question Paper 2013


LSS Model Question Paper Untitled-1
Untitled-2
Untitled-3
Untitled-4
Untitled-5
Untitled-6
Untitled-7
Untitled-8
Untitled-9
Untitled-10

Friday, January 18, 2013

പ്ലാപ്പള്ളിയില്‍ 'ആനയിറങ്ങി '....പ്ലാപ്പള്ളിയില്‍ 'ആനയിറങ്ങി '....പ്ലാപ്പള്ളിയില്‍ 'ആനയിറങ്ങി '....പ്ലാപ്പള്ളിയില്‍ 'ആനയിറങ്ങി '....പ്ലാപ്പള്ളിയില്‍ 'ആനയിറങ്ങി '....പ്ലാപ്പള്ളിയില്‍ 'ആനയിറങ്ങി '....പ്ലാപ്പള്ളിയില്‍ 'ആനയിറങ്ങി '....പ്ലാപ്പള്ളിയില്‍ 'ആനയിറങ്ങി '....പ്ലാപ്പള്ളിയില്‍ 'ആനയിറങ്ങി '....

പ്ലാപ്പള്ളിയില്‍ 'ആനയിറങ്ങി '....
ഒരു നല്ല ബസ്സ് പോലും വരികയില്ല. എന്നാലും ആധുനിക യന്ത്രങ്ങള്‍ കൊണ്ടുവന്നു തടി കൊണ്ടുപോകാന്‍ ആളുകള്‍ വളരെ ശ്രദ്ധിക്കുന്നുണ്ട് ...
പ്ലാപ്പള്ളിയിലെ ഒരു പുതിയ ദൃശ്യം..

 ഈ വര്‍ഷത്തെ പഠനയാത്ര 
ഇതുവരെ 76 പേര്‍ രജിസ്റ്റര്‍ ചെയ്തു ..!
one day tour

മലയിറങ്ങി വരുമ്പോള്‍ അതാ ആ കാണുന്നതാണ് 
വാഗമണ്ണിലെ അള്ളാ മല 
(ഇവിടെ നിന്നുള്ള ദൂരം ഏകദേശം 40 കി.മീ.)
UID_school_report_pdf